മന്ത്രി സമരചരിത്രം മറന്നു; സുധാകരന് മറുപടിയുമായി വയല്‍ക്കിളികള്‍

Tuesday 20 March 2018 2:33 pm IST
"undefined"

കണ്ണൂര്‍: കീഴാറ്റൂരിലെ സമരത്തെ വിമര്‍ശിച്ച മന്ത്രി ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി 'വയല്‍ക്കിളികള്‍' രംഗത്ത്. മന്ത്രി സമരചരിത്രം മറന്നുവെന്നും, കണ്ണുകള്‍ക്ക് തിമിരം ബാധിച്ചിരിക്കുകയാണന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

സിപിഎം അതിന്റെ മുന്‍കാല സമര ചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് വയല്‍ക്കിളികളെ അധിക്ഷേപിച്ചതിലൂടെ ചെയ്തിരിക്കുന്നത്. വയല്‍ക്കിളികള്‍ മന്ത്രിക്ക് വയല്‍ക്കഴുകന്മാരാകുന്ന് സമരത്തേയും സമര ചരിത്രത്തേയും മന്ത്രി മറന്നു പോയതുകൊണ്ടാണെന്നും അധിക്ഷേപിക്കുന്ന പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്നും വയല്‍ക്കിളികള്‍ ആവശ്യപ്പെട്ടു.

സമരത്തില്‍ അറസ്റ്റിലായ സ്ത്രീകളുടെ വീട്ടിലേക്ക് എത്തിയാല്‍ മനസ്സിലാകും അവര്‍ കര്‍ഷകരാണോയെന്ന്. മന്ത്രി യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ലെന്നും ബൈപാസ് അലൈന്‍മെന്റിനെതിരെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് നേരിടേണ്ടി വന്ന നിവൃത്തികേട് കേരളം കണ്ടതാണെന്നും വയല്‍ക്കിളികള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.