ജനാധിപത്യത്തിലെ ഇരുണ്ട നാളുകള്‍ നാളെ പ്രധാനമന്ത്രി പ്രകാശനം ചെയ്യും

Tuesday 20 March 2018 3:00 pm IST
"undefined"

തിരുവനന്തപുരം : ബിജെപി നേതാവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയുടെ ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകമായ 'ജനാധിപത്യത്തിലെ ഇരുണ്ട നാളുകള്‍' (Dark Days of Democracy) നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ ദല്‍ഹി ബിഷപ്പ് റൈറ്റ് റവറന്റ് ഗ്രിഗോറിയസ് സ്റ്റെഫാനോസ് എപ്പിസ്‌കോപ്പയ്ക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി കൊണ്ടാണ് പ്രധാനമന്ത്രി പ്രകാശനകര്‍മ്മം നിര്‍വഹിക്കുക.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ഉപാദ്ധ്യക്ഷന്‍ ജോണ്‍ ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.

സംസ്ഥാനത്തെ ചെറുത്തുനില്‍പ്പിന്റെ ചരിത്രം, അതില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരണങ്ങള്‍, അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങള്‍ എന്നിവ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.