ഭുവനേശ്വര്‍: ഇന്ത്യന്‍ വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ ഒഡീഷയില്‍ തകര്‍ന്നുവീണു. ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ മയൂഭഞ്ജ് ജില്ലയിലാണ് വിമാനം തകര്‍ന്നുവീണത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിവസവും നടത്താറുള്ള പരീക്ഷണ പറക്കലിനിടെയാണ് ഹോക്ക് എയര്‍ക്രാഫ്റ്റ് തകര്‍ന്നുവീണത്. പശ്ചിമ ബംഗാളിലെ കാലൈകുണ്ഡ വ്യോമതാവളത്തില്‍നിന്നു പറന്നുയര്‍ന്നു കുറച്ചുസമയത്തിനുശേഷമായിരുന്നു അപകടം. അപകടത്തില്‍ ട്രെയിനിയായ പൈലറ്റിനു പരിക്കേറ്റതായാണു റിപ്പോര്‍ട്ടുകള്‍. അപകടം സംബന്ധിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ഒരു മാസം മുമ്പ് അസ്സമിലെ മജുലിയില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: