ഖാലിസ്ഥാന്‍ ഭീകരന്‍ പിടിയില്‍

Tuesday 20 March 2018 3:44 pm IST
"undefined"

കപൂര്‍ത്തല : നിരോധിത ഭീകര സംഘടനയായ ഖാലിസ്ഥാനുമായി ബന്ധമുള്ളയാള്‍ പഞ്ചാബ് പോലീസിന്റെ പിടിയില്‍. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്(കെഫ്‌സി), ബബ്ബര്‍ ഖല്‍സ എന്നീ സംഘടനകളുമായി ബന്ധമുള്ള റാണ എന്ന രഞ്ജിത് സിങ് ആണ് പിടിയിലായത്. അഞ്ച് വെടിവെപ്പു കേസിലും നാല് കൊലപാതക കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. 

ജലന്ധര്‍ കോബര്‍കലന്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്നാണ് രഞ്ജിത് സിങ് അറസ്റ്റിലായത്. ഇവിടുത്തെ പൂജാരിയായി ജോലി ചെയ്ത് വരികയായായിരുന്നു ഇയാളെന്ന് പഞ്ചാബ് പോലീസ് സീനിയര്‍ സൂപ്രണ്ട് സന്ദീപ് ശര്‍മ്മ അറിയിച്ചു. 

1991ല്‍ മനവാലി ഗ്രാമവാസിയായ ജഗദീഷ് സിങ്, സുരീന്ദര്‍ സിങ് എന്നിവരുടെ കൊലപാതകക്കേസിലെ മുഖ്യ പ്രതിയാണ് രഞ്ജിത് സിങ്. കൊലപാതകത്തിനുശേഷം ഇയാള്‍ യുപി സഹറന്‍പൂരിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു. കൂടാതെ 1988ല്‍ ഹോഷിയര്‍പൂര്‍ സ്വദേശി സുരീന്ദര്‍സിങ്ങിനെ കൊലപ്പെടുത്തിയെന്ന കേസിലും ഇയാള്‍ പ്രതിയാണ്. 1990ല്‍ റോപ്പാര്‍ മുബാരക്പൂര്‍ ഗ്രാമത്തിലെ മദ്യ വ്യവസായിയെ കൊന്ന കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.