തുന്നല്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Tuesday 20 March 2018 5:34 pm IST

 

ആയിത്തര: ഗ്രാമസേവാസമിതിയുടെ നേതൃത്ത്വത്തില്‍ ആയിത്തരയില്‍ പുതുതായി ആരംഭിച്ച തുന്നല്‍ പരിശീലന-വസ്ത്ര നിര്‍മ്മാണ, വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് അശോകന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. അജിത പെരുമ്പൊയിലന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, കുറ്റിയന്‍ കരുണന്‍, പി.മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ ആറളം തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.സതി സ്വാഗതവും മിന്നി ഷീബ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.