പാസിംഗ് ഔട്ട് പരേഡ്

Tuesday 20 March 2018 5:36 pm IST

 

പെരിങ്ങോം: സിആര്‍പിഎഫ് പെരിങ്ങോം ക്യാംപ് 146-ാം ബാച്ച് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഓട്ട് പരേഡ് നടന്നു. 1241 കോണ്‍സ്റ്റബിള്‍മാരാണ് രാജ്യരക്ഷയ്ക്കായി പ്രതിജ്ഞ എടുത്ത് സേനയുടെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത്. ഇവര്‍ ആന്ധ്രപ്രദേശ്, കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 

ജിവിഎച്ച് ഗിരിപ്രസാദ്, കേരളകര്‍ണ്ണാടക സെക്ടര്‍ സിആര്‍പിഎഫ് ഐജി മുഖ്യാതിഥിയായിരുന്നു. പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റിട്ടയര്‍ ചെയ്ത സിആര്‍പിഎഫ് അംഗങ്ങള്‍, മാതാപിതാക്കള്‍ തുടങ്ങി വലിയൊരു സദസ്സ് ആശംസകള്‍ അര്‍പ്പിക്കാന്‍ സന്നിഹിതരായിരുന്നു. മാവോയിസ്റ്റ് ഭീഷണി, വര്‍ഗ്ഗീയ വാദം, തീവ്രവാദ പ്രവര്‍ത്തനം, വിഘടനവാദം എന്നിവയെല്ലാം ജനാധിപത്യ വ്യവസ്ഥിതിയേയും രാജ്യസുരക്ഷയേയും പ്രതിസന്ധിയിലാക്കുമ്പോള്‍ ഇവയെ നേരിടുന്ന മുന്നണി പോരാളികളാകുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പ്രവര്‍ത്തനമണ്ഡലത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ മുഖ്യാതിഥിയായിരുന്ന ഗിരിപ്രസാദ് സേനയിലേക്ക് പുതിയതായി ചേരുന്ന കോണ്‍സ്റ്റബിള്‍മാരെ ആഹ്വാനം ചെയ്തു. 44 ആഴ്ച നീണ്ടുനിന്ന പരിശീലനത്തില്‍ മികവു പുലര്‍ത്തിയ 10 പേരെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. പി.ടി.സന്തോഷ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് കമാന്‍ഡറായിരുന്ന ചടങ്ങിന് പ്രിന്‍സിപ്പല്‍/ഡിഐജിപി എം.ജെ.വിജയ്, ഫിറോസ് കുജുര്‍ കമാന്‍ഡന്റ്, എം.ജെ.റീജന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ്, പപ്പു കുമാര്‍ രജക്, അസിസ്റ്റന്റ് കമാന്‍ഡന്റുമാരായ അലക്‌സ് ജോര്‍ജ്, പി.എം.റെജിമോന്‍, വൈഭവ് ബാലകൃഷ്ണ, എന്‍.പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.