ക്ഷീരമേഖല സഹകരണ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ മേഖല: കടന്നപ്പള്ളി

Tuesday 20 March 2018 5:37 pm IST

 

ഇരിട്ടി: സഹകരണ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് ക്ഷീര മേഖലയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഈ പരിഗണന വെച്ച് ക്ഷീര കര്‍ഷകരുടെ അഭിമാനവും വരുമാനവും ഉയര്‍ത്തുന്ന പദ്ധതികള്‍ ഗവര്‍മ്മേണ്ട് ആവിഷ്‌കരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. ഇരിട്ടി ക്ഷീരോത്പാദന സഹകരണ സംഘത്തിന്റെ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ വിലക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ്ജ് പദ്ധതി വിശദീകരിച്ചു. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ ക്ഷീര സഹകരണ സംഘത്തിലെ മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. മികച്ച വനിതാ ക്ഷീര കര്‍ഷകയെ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍.ടി.റോസമ്മയും മികച്ച ക്ഷീര കര്‍ഷകനെ അസി. രജിസ്ട്രാര്‍ പി.ടി.സാലിയും ആദരിച്ചു. സംഘം പ്രസിഡന്റ് പി.പി. ഉസ്മാന്‍, സി.മുഹമ്മദലി, കെ.അബ്ദുള്‍റഷീദ്, എം.വിജയന്‍, കെ.പി.നാരായണന്‍, പി.കെ.ജനാര്‍ദ്ദനന്‍, കെ.വി.രാമചന്ദ്രന്‍, പി.സുകുമാരന്‍, മനോഹരന്‍ കൈതപ്രം, ആര്‍.കെ.ഷൈജു എന്നിവര്‍ പ്രസംഗിച്ചു.    

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.