മുത്തശ്ശിക്ക് മകളുടെ മര്‍ദ്ദനം: കേസെടുത്ത് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Tuesday 20 March 2018 5:38 pm IST

 

കണ്ണൂര്‍: ആയിക്കരയിലെ വീട്ടില്‍ അമ്മയെയും മുത്തശ്ശിയെയും നിരന്തരമായി മര്‍ദ്ദിച്ച മകള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. കണ്ണൂര്‍ ആര്‍ഡിഒയും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

മകള്‍ മുത്തശ്ശിയെ മര്‍ദ്ദിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പ്രായമുള്ള അമ്മയെ പരിപാലിക്കേണ്ട മകള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വാട്ട്‌സ്ആപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ സഹായത്തോടെ സംഭവം നടക്കുന്നത് കണ്ണൂര്‍ ആയിക്കരയിലെ വീട്ടിലാണെന്ന് കണ്ടെത്തിയത്. ഏറെക്കാലമായി മര്‍ദ്ദനം തുടരുന്നതായി നാട്ടുകാര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.