മലബാര്‍ മേള 24 മുതല്‍

Tuesday 20 March 2018 5:38 pm IST

 

കണ്ണൂര്‍: കേരള പുരാവസ്തുപുരാരേഖ മ്യൂസിയം വകുപ്പുകള്‍, സാംസ്‌കാരിക വകുപ്പ്, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, ഭാരത് ഭവന്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മുഖ്യപങ്കാളിത്തത്തോടെ 24 മുതല്‍ 26 വരെ കണ്ണൂരില്‍ മലബാര്‍ മേള സംഘടിപ്പിക്കുന്നു. മഹാമേളയില്‍ മലബാറിന്റെ തനതു കലാരൂപങ്ങള്‍, ആയോധന മുറകള്‍, സാംസ്‌കാരിക പരിപാടികള്‍, സാഹിത്യ സദസ്സുകള്‍, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെയും ആറന്‍മുള വാസ്തു വിദ്യാഗുരുകുലത്തിന്റെയും ചരിത്രപൈതൃക ചിത്ര പ്രദര്‍ശനങ്ങള്‍, വിദ്യാര്‍ത്ഥികളുടെ ചിത്രരചനാ മത്സരങ്ങള്‍, പ്രശ്‌നോത്തരി, ജനകീയ ക്വിസ്സ്, സെമിനാറുകള്‍, ഭക്ഷ്യമേളകള്‍, കരകൗശലമേളകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാംസ്‌കാരിക പൈതൃകോത്സവത്തിന്റെ വിവിധ പരിപാടികള്‍ 24 മുതല്‍ 26 വരെ കണ്ണൂരിലെ വിവിധ വേദികളില്‍ നടത്തും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം 24ന് വൈകീട്ട് അഞ്ചിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. 

മേളയോടനുബന്ധിച്ച് നടക്കുന്ന ചരിത്ര പൈതൃക പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. എല്ലാ ദിവസവും പുരാവസ്തുപുരാരേഖ മ്യൂസം വകുപ്പുകള്‍, ആറന്‍മുള വാസ്തുവിദ്യാഗുരുകുലം എന്നിവയുടെ ചരിത്രപൈതക പുരാവസ്തു പുരാരേഖ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. സാംസ്‌കാരിക പൈതൃകോത്സവത്തിന് മുന്നോടിയായി 23, 24 തിയ്യതികളില്‍ പുരാവസ്തുപുരാരേഖ മ്യൂസം വകുപ്പുകളുടെ സെമിനാറുകളും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, യു.ബാബു ഗോപിനാഥ്, പുരാവസ്തുവകുപ്പ് ഡയറക്ടര്‍ എ.രജികുമാര്‍, മ്യൂസിയം ഡയറക്ടര്‍ പ്രിയരാജന്‍, ടി.കെ.കരുണാദാസ് എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.