ഇരിട്ടി നഗരത്തില്‍ ഗതാഗത സുരക്ഷാ ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി

Tuesday 20 March 2018 5:39 pm IST

 

ഇരിട്ടി: നഗരത്തില്‍ ബസ് ഗതാഗത സുരക്ഷ ഉറപ്പു വരുത്താനായി ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിലാണ് കണ്ണൂര്‍ ആര്‍ടിഒ എം.മനോഹരന്‍, നിയുക്ത ഇരിട്ടി ജോയിന്റ് ആര്‍ടിഒ എ.കെ.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മൂന്ന് ബസുകള്‍ റോഡ് നികുതി അടയ്ക്കാതെയാണ് ഓടുന്നതെന്ന് കണ്ടെത്തി. ഈ ബസുകള്‍ കസ്റ്റഡിയില്‍ എടുത്ത് പൊലിസ് സ്‌റ്റേഷനിലേക്ക് മാറ്റുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു. 

ബസുകളുടെ ട്രിപ്പു മുടക്കവും മറ്റു നിയമ ലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇന്നലെ ബസ് സ്റ്റാന്‍ഡില്‍ മഫ്തിയില്‍ എത്തി പരിശോധനയ്ക്ക് ഇറങ്ങിയത്. രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തവര്‍ക്കെതിരെ ചിലര്‍ക്ക് അന്ത്യശാസനം നല്‍കി. പരിശോധന തുടരും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.