നിര്‍മ്മാണത്തിലെ അപാകത: പോലീസ് സ്റ്റേഷന്‍ വളപ്പിലെ അശോക സ്തംഭം മൂടിവെച്ച നിലയില്‍

Tuesday 20 March 2018 5:40 pm IST

 

തളിപ്പറമ്പ്: നിര്‍മ്മാണത്തിലെ അപാകതമൂലം ലക്ഷങ്ങള്‍ ചെലവിട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ സ്ഥാപിച്ച അശോക സ്തംഭം മൂടിവെച്ച നിലയില്‍. ഏറെ കൊട്ടിഘോഷിച്ച് രണ്ട് മാസം മുമ്പാണ് ഈ അശോക സ്തംഭം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ തന്നെ എറ്റവും വലിപ്പമേറിയതാണ് ഈ അശോക സ്തംഭം. എന്നാല്‍ സ്തംഭത്തിലെ സിംഹങ്ങളുടെ നാക്ക് പുറത്തേക്ക് തള്ളിയ നിലയിലാണുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷമാണ് ഇത് തിരിച്ചറിഞ്ഞത്. ദേശീയ ചിഹ്നമായ അശോക സ്തംഭം യുപിയിലെ സാരാനാഥ് മ്യൂസിയത്തിലുണ്ട്. ഇതിന്റ പകര്‍പ്പാണ് ദീനാനാഥ് ഭാര്‍ഗവ രൂപകല്‍പന ചെയ്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. ഇവയിലെല്ലാം നാക്ക് പുറത്തേക്ക് തള്ളാതെ ശൗര്യത്തോടെ വാപിളര്‍ന്നുനില്‍ക്കുന്ന സിംഹങ്ങളുടെ രൂപമാണുള്ളത്. നിര്‍മ്മാണത്തിലുള്ള വൈകല്യം ഒഴിവാക്കാതെ ഉദ്ഘാടനം ചെയ്യുന്നത് ദേശീയ ചിഹ്നത്തെ അപമാനിക്കലാകുമെന്ന പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ മൂടിവെച്ചിട്ടുള്ളത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.