ഡ്രൈവിങ്ങിനിടെ ഫോണ്‍ സംസാരം: ബസ് ഡ്രൈവര്‍ക്കെതിരെ നടപടി

Tuesday 20 March 2018 5:40 pm IST

 

കണ്ണൂര്‍: ഡ്രൈവിങ്ങിനിടെ  മൊബൈല്‍ ഫോണില്‍ സംസാരിച്ച ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അണ്ടലൂര്‍ പെരളശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ മാറോളിയിലെ നിഖിലിനാണ് തലശ്ശേരി അഡീഷണല്‍ ലൈസന്‍സിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഞായറാഴ്ച പെരളശ്ശേരിയിലേക്ക് ബസ് സര്‍വ്വീസ് നടത്തുന്നതിനിടയിലാണ് ഡ്രൈവര്‍ മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വണ്ടിയോടിച്ചത്. ബസ്സിലെ യാത്രക്കാര്‍ ദൃശ്യ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വാട്‌സാപ്പ് നമ്പറില്‍ വീഡിയോ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായുള്ളതാണ് കാരണം കാണിക്കല്‍ നോട്ടീസ്. മൂന്ന് മാസം മുമ്പ് ഇരിട്ടി കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറുടെ ലൈസന്‍സ് ഇതേ കാരണത്തില്‍ അധികൃതര്‍ റദ്ദ് ചെയ്തിരുന്നു. തിരക്കുള്ള ബസ്സുകളിലെ ഡ്രൈവര്‍മാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണുകളില്‍ സംസാരിക്കുന്നത് സ്ഥിരം സംഭവമാണ് പോലീസിന്റെ കണ്‍മുന്നില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും നടപടികള്‍ ഉണ്ടാവാത്തതാണ് ഇത് തുടരാന്‍ കാരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.