വേനലവധിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോഗ്രാം അരി

Tuesday 20 March 2018 5:42 pm IST

 

തളിപ്പറമ്പ്: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെ പഠിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുട്ടികള്‍ക്ക് വേനലവധിക്കാലത്തേക്ക് 4 കിലോഗ്രാം അരി നല്കുന്നു. വാര്‍ഷിക പരീക്ഷ അവസാനിക്കുന്നതിനു മുമ്പ് എല്ലാ കുട്ടികള്‍ക്കും അരി ലഭ്യമാക്കണമെന്നാണ് പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓരോ സ്‌ക്കൂള്‍ പ്രഥമാദ്ധ്യാപകനും ഇതിനാവശ്യമായ അരി സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഡിപ്പോയില്‍ നിന്നോ മാവേലി സ്റ്റോറുകളില്‍ നിന്നോ വാങ്ങി വിതരണം ചെയ്യേണ്ടതാണ്. സാധാരണ റേഷനരിയാണ് സ്‌പെഷ്യല്‍ അരിയായി കുട്ടികള്‍ക്ക് നല്കുന്നത്. കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി റേഷനരിക്കു പകരം 5 കിലോഗ്രാം കുറുവ, ജയ ഇനത്തില്‍പ്പെട്ട അരിയായിരുന്നു വിതരണം ചെയ്തത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.