മാമാനിക്കുന്ന് ക്ഷേത്രത്തില്‍ സ്‌കന്ദപുരാണ നവാഹയജ്ഞം 22 മുതല്‍

Tuesday 20 March 2018 5:42 pm IST

 

ഇരിക്കൂര്‍: മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ സ്‌കന്ധപുരാണ നവാഹയജ്ഞം 22 മുതല്‍ 30 വരെ നടക്കും. സതീശന്‍ തില്ലങ്കേരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 22ന് ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന്‍ മൂസത് ഭദ്രദീപം തെളിയിക്കുന്നതോടെ യജ്ഞത്തിന് തുടക്കമാകും. ജില്ലയില്‍ ആദ്യമായാണ് സ്‌കന്ദപുരാണ് നവാഹയജ്ഞം നടക്കുന്നത്. 18 പുരണങ്ങളില്‍ ഏറ്റവും വലിയ പുരാണമായ സ്‌കന്ദപുരണാം 81000 ശ്ലോകങ്ങള്‍ അടങ്ങിയതാണ്. അതില്‍ സുബ്രഹ്മണ്യ ചരിതം ഉള്‍ക്കൊള്ളുന്ന ശിവപുരാണമാണ് യജ്ഞദിവസങ്ങളില്‍ പാരായണം ചെയ്യുക. യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.മുരളീധരന്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.