പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണം ഉപേക്ഷിക്കണം : തപസ്യ

Tuesday 20 March 2018 5:43 pm IST

 

കണ്ണൂര്‍: ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരില്‍ വയല്‍ നികത്തി നിര്‍മ്മിക്കുന്ന ബൈപാസ് റോഡ് വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്നുറപ്പായിട്ടും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത് ജനങ്ങളോടും നാടിനോടുമുള്ള വെല്ലുവിളിയാണെന്ന് തപസ്യ കലാസാഹിത്യ വേദി കണ്ണൂര്‍ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. റോഡിനാവശ്യമായ ഒന്നേകാല്‍ ലക്ഷം ലോഡ് മണ്ണ് എവിടെ നിന്നു കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കണം. കുന്നിടിച്ച് മണ്ണെടുക്കുകയും ആ മണ്ണിട്ട് വയല്‍നികത്തുകയും ചെയ്യുന്ന വികസനരീതി വിവേകശൂന്യമാണെന്നും സര്‍ക്കാര്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

തപസ്യ ജില്ലാ പ്രസിഡന്റ് ഡോ. കൂമുള്ളി ശിവരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ഉണ്ണിക്കഷണന്‍, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി യു.പി.സന്തോഷ്, സംസ്ഥാന സമിതി അംഗങ്ങളായ എ.വി.നാരായണന്‍കുട്ടി, ഇ.എം.ഹരി, മേഖല സെക്രട്ടറി രാമകൃഷ്ണന്‍ വെങ്ങര എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.