ഹൃദ്‌രോഗ പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് നടത്തി

Tuesday 20 March 2018 5:43 pm IST

 

മുണ്ടേരി: അക്ഷയശ്രീ മുണ്ടേരി, ഒമേഗ ഹോസ്പിറ്റല്‍ മംഗലാപുരം, സേവാഭാരതി കണ്ണൂര്‍, അമ്മ ഓര്‍ഫനേജ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഹൃദ്‌രോഗ, പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് നടത്തി. മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂളില്‍ നടന്ന ക്യാമ്പ് അഡ്വ.കെ.കെ.ബാലറാം ഉദ്ഘാടനം ചെയ്തു. അമ്മ ഓര്‍ഫനേജ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കിടയിലെ പ്രവര്‍ത്തനമികവിന് റിപ്പബ്ലിക് ദിന പുരസ്‌കാരം നേടിയ എടക്കാട് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആര്‍.പി.വിനോദിനെ ആദരിച്ചു. സേവാഭാരതി സംസ്ഥാന കമ്മറ്റിയംഗം എം.രാജീവന്‍ കാരുണ്യസേവാനിധി സമര്‍പ്പണം നടത്തി. ഡോ.മൊയ്തു മഠത്തില്‍, വി.ആര്‍.മനോഹരന്‍, പി.പി.മോഹനന്‍, പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.