ജലവിഭവ വകുപ്പിന്റെ ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

Tuesday 20 March 2018 6:20 pm IST

 

പാനൂര്‍: കടവത്തൂരില്‍ ജലവിഭവ വകുപ്പിന്റെ ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. ഐഡിയല്‍ വായനശാലയ്ക്കു സമീപത്താണ് ഇക്കോ ഷോപ്പിനായി ഒറ്റമുറി കെട്ടിടം നിര്‍മ്മിച്ചത്. ഇതിനെതിരെ മനുഷ്യാവകാശ സംരക്ഷണമിഷന്‍ സംസ്ഥാന സെക്രട്ടറി ഇ.മനീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനോയ് ജോര്‍ജ് കെട്ടിടം പൊളിച്ച് മാറ്റാനും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കി.

പച്ചക്കറി വിപണന കേന്ദ്രം ആരംഭിക്കാനായി പഞ്ചായത്തുകള്‍ തോറും ഇക്കോഷോപ്പുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുന്നത്. കുന്നോത്തുപറമ്പ് പഞ്ചായത്തില്‍ പാറാട് കുന്നോത്ത്പറമ്പ് റോഡില്‍ തന്നെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. പച്ചക്കറി വിപണനം നടത്താന്‍ നിയമം ലംഘിച്ച് സ്ഥാപനങ്ങള്‍ ഉയരുകയാണ് പല മേഖലകളിലും. ഭരണത്തിന്റെ മറവിലാണ് ഈ നിയമലംഘനങ്ങള്‍ നടക്കുന്നതും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.