കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസിനോട് മോദി പറഞ്ഞു; ഞാന്‍ എല്ലാവരുടെയും പ്രധാനമന്ത്രി

Tuesday 20 March 2018 6:44 pm IST
മതം, ജാതി തുടങ്ങിയ ഘടകങ്ങള്‍ ഇതിന് തടസ്സമല്ല. തന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന ഏത് വിഷയവും പരിശോധിക്കാന്‍ തയ്യാറാണ്.
"undefined"

ന്യൂദല്‍ഹി: എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയാണ് താനെന്ന് നരേന്ദ്ര മോദി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വികസനം ഉറപ്പാക്കുന്നതിനും ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുമാണ് പ്രഥമ പരിഗണന.

മതം, ജാതി തുടങ്ങിയ ഘടകങ്ങള്‍ ഇതിന് തടസ്സമല്ല. തന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന ഏത് വിഷയവും പരിശോധിക്കാന്‍ തയ്യാറാണ്. തന്നെ സന്ദര്‍ശിച്ച കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡണ്ട് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസുമായി സംസാരിക്കുകയായിരുന്നു മോദി.

സ്നേഹപൂര്‍വ്വമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നും ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നും കര്‍ദിനാള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.