പരിഷത്ത് സായാഹ്നധര്‍ണ നാളെ

Wednesday 21 March 2018 1:27 am IST


ആലപ്പുഴ: നെല്‍വെയില്‍ തണ്ണീര്‍ത്തട നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ജലദിനമായ 22ന് സായാഹ്നധര്‍ണ്ണ നടത്തും.നാലിന് ആലപ്പുഴ ഔട്ട് പോസ്റ്റിനുസമീപമാണ് ധര്‍ണ. ജില്ലാ പ്രസിഡന്റ് എന്‍. ആര്‍. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാസെക്രട്ടറി  സി. പ്രവീണ്‍ലാല്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി ജി. സ്റ്റാലിന്‍, കേന്ദ്രനിര്‍വ്വാഹക സമിതിയംഗം പി വി ജോസഫ്, പി ജയരാജ്, ബി. ശ്രീകുമാര്‍, ബായികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.