അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവിക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പൂരമഹോത്സവത്തിന് കൊടി ഉയര്‍ന്നു. വടക്കന്‍ പറവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. പത്താം ഉത്സവദിവസമായ 29 ന് തിരിപിടിത്തവും പുലര്‍ച്ചെ ഒന്നിന് ആറാട്ടുവരവും തുടര്‍ന്ന് വലിയകാണിക്ക വെടിക്കെട്ടോടെ കൊടിയിറങ്ങി ഉത്സവം സമാപിക്കും. രണ്ടാം ഉത്സവദിവസമായ ഇന്ന് പുലര്‍ച്ചെ ഏഴിന് പാരായണം, 11 ന് ഭക്തിഗാന സുധ, 4.30 ന് പറയന്‍തുള്ളല്‍, ‘രാത്രി ഏഴിന് വില്‍പ്പാട്ട്. 8.30 നാടകം (കരുണ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: