പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Tuesday 20 March 2018 7:44 pm IST
പി. പരമേശ്വരന്‍ ഉള്‍പ്പെടെ 44 പേരാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
"undefined"

ന്യൂദല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ഉള്‍പ്പെടെ 44 പേരാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

4 മലയാളികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പി പരമേശ്വരന് പത്മവിഭൂഷണും, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണും, ലക്ഷികുട്ടിയമ്മയ്ക്കും ഡോ. എം ആര്‍ രാജഗോപാലിന് പത്മശ്രീയും ലഭിച്ചു.

"undefined"
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു , പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, വിവിധ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.