വത്തയ്ക്ക പ്രസംഗം: മുനവ്വിറിനെ അനുകൂലിച്ചും പ്രകടനം

Tuesday 20 March 2018 7:53 pm IST
പ്രതിഷേധപ്രകടനക്കാര്‍ വത്തയ്ക്ക കൊണ്ട് മുനവ്വറിനെ മൂടാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബിയര്‍ പബ്ബില്‍ കയറിയതിന് പെണ്‍കുട്ടികളെ ആക്രമിച്ച രാമസേനാ തലവന് പിങ്ക് ഷഡ്ഡി അയച്ച് പ്രതിഷേധിച്ചത് അനുകരിച്ച് വത്തയ്ക്ക കൊണ്ട് മുനവ്വറിനെ മൂടുമെന്നാണ് അവരുടെ നിലപാട്.
"undefined"

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അപമാനിച്ച് 'വത്തയ്ക്ക പ്രസംഗം' നടത്തിയ അദ്ധ്യാപകന്‍ ജൗഹര്‍ മുനവ്വിറിനെ പിന്തുണച്ചും കോഴിക്കോട് ഫാറൂഖ് കോളെജില്‍ പ്രകടനം. ഹോളി ആഘോഷിച്ചതിന് പെണ്‍കുട്ടികളെ ഉള്‍പ്പെടെ ശാരീരികമായി മര്‍ദ്ദിച്ച അദ്ധ്യാപകരും കോളെജ് അധികൃതരും മുനവ്വിറിനെ പിന്തുണയ്ക്കുകയാണ്. 

കോളെജ് കാമ്പസില്‍ മുനവ്വിറിന് അനുകൂലമായി പ്രകടനം നടത്താന്‍ ചിലര്‍ ഇറങ്ങിയതോടെ കാമ്പസ് പരിസരം വീണ്ടും സംഘര്‍ഷ ഭരിതമായി.

പ്രതിഷേധപ്രകടനക്കാര്‍ വത്തയ്ക്ക കൊണ്ട് മുനവ്വറിനെ മൂടാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബിയര്‍ പബ്ബില്‍ കയറിയതിന് പെണ്‍കുട്ടികളെ ആക്രമിച്ച രാമസേനാ തലവന് പിങ്ക് ഷഡ്ഡി അയച്ച് പ്രതിഷേധിച്ചത് അനുകരിച്ച് വത്തയ്ക്ക കൊണ്ട് മുനവ്വറിനെ മൂടുമെന്നാണ് അവരുടെ നിലപാട്.

സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ചില വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഫേസ്ബുക് ഈ ചിത്രങ്ങള്‍ സ്വയം മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.