കശ്മീര്‍ താഴ്‌വാരത്ത് ഭദ്രാകാളിയെ പുനഃപ്രതിഷ്ഠിച്ചു

Tuesday 20 March 2018 8:24 pm IST
കശ്മീര്‍ താഴ്വാരത്തെ ഏറെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രമാണ് ഹിന്ദ്വാരയിലെ ഭദ്രകാളി ക്ഷേത്രം. 1891 ലാണ് ഇവിടെ ഭദ്രകാളി പ്രതിഷ്ഠ നടത്തിയത്. ഗ്രാമീണന് സ്വപ്നത്തില്‍ ഭദ്രകാളീദര്‍ശനം ഉണ്ടായെന്നും ദേവീ പ്രതിഷ്ഠ നിര്‍ദ്ദേശിച്ചെന്നുമാണ് ഐതിഹ്യം.
"undefined"

ഹന്ദ്വാരാ (കശ്മീര്‍): കശ്മീര്‍ താഴ്വരയിലെ ഹന്ദ്വായില്‍ വീണ്ടും ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠിച്ചു. മോഷ്ടിക്കപ്പെട്ട ശേഷം തിരിച്ചുകിട്ടിയിട്ട് 38 വര്‍ഷമായെങ്കിലും പുനഃപ്രതിഷ്ഠിക്കാനാവാതെ സൂക്ഷിച്ചിരലക്കുകയായിരുന്നു. ഇന്നലെ മേജര്‍ ജനറല്‍ എ.കെ. സിങ്ങാണ്, സൈനിക സാന്നിദ്ധ്യത്തിലും സഹായത്തിലും ഹന്ദ്വാരയില്‍ ക്ഷേത്രം നിലനിന്നിരുന്നിടത്ത് പ്രതിഷ്ഠ നടത്തിയത്. 

"undefined"
കശ്മീര്‍ താഴ്വാരത്തെ ഏറെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രമാണ് ഹിന്ദ്വാരയിലെ ഭദ്രകാളി ക്ഷേത്രം. 1891 ലാണ് ഇവിടെ ഭദ്രകാളി പ്രതിഷ്ഠ നടത്തിയത്. ഗ്രാമീണന് സ്വപ്നത്തില്‍ ഭദ്രകാളീദര്‍ശനം ഉണ്ടായെന്നും ദേവീ പ്രതിഷ്ഠ നിര്‍ദ്ദേശിച്ചെന്നുമാണ് ഐതിഹ്യം. 

"undefined"
1981 ല്‍ ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം മോഷണം പോയി. പിന്നീട് 1983ല്‍ കണ്ടെത്തിയെങ്കിലും പല കാരണങ്ങളാല്‍ പുനഃപ്രതിഷ്ഠ നടന്നില്ല. കശ്മീരി പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നപ്പോള്‍ വിഗ്രഹം ചില വിശ്വാസികള്‍ സംരക്ഷിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.