കഞ്ചാവും ലഹരിവസ്തുക്കളുമായി ഝാര്‍ഖണ്ട് സ്വദേശികള്‍ അറസ്റ്റില്‍

Wednesday 21 March 2018 2:00 am IST

 

ആലപ്പുഴ:  എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ റയില്‍വേ  സ്റ്റേഷനു സമീപം നിന്നും കഞ്ചാവും ലഹരി വസ്തുക്കളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.  ഝാര്‍ഖണ്ട്  ബൊക്കാറൊ സ്വദേശികളായ ലാല്‍ചന്ദ് ഹന്‍സാദ(19), കൃഷ്ണകുമാര്‍ മറാണ്ടി(23) എന്നിവരാണ് എന്നിവരാണ് പിടിയിലായത്. 

 ഇവരില്‍ നിന്നും 60 ഗ്രാം കഞ്ചാവും 179 ഗ്രാം  കഞ്ചാവിന്റെ ലഹരി ഉല്പന്നമായ ഭാങ്ങും പിടികൂടി.  ജാര്‍ഖണ്ടില്‍ നിന്നും ധന്‍ബാദ് എക്‌സ്പ്രസില്‍  എത്തിയ ഇവര്‍ ജോലിയ്ക്കായി നാഗര്‍കോവിലിലേയ്ക്ക് പോകുന്നതിനായാണ് ആലപ്പുഴയില്‍ തങ്ങിയത്.  

 സംശയാസ്പദമായി റയില്‍വേസ്റ്റേഷനു സമീപം കണ്ട ഇവരെ   ചോദ്യം ചെയ്തതിലാണ് ഇവരുടെ പക്കലുള്ള ലഹരി വസ്തുക്കളെ കുറിച്ച് വിവരം ലഭിച്ചത്. ആലപ്പുഴ എക്‌സൈസ് ആദ്യമായാണ് ഭാങ്ങ് ഇനത്തിലുള്ള ലഹരി വസ്തുക്കള്‍ പിടികൂടുന്നത്.   സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസറന്മാരായ എന്‍. ബാബു, കുഞ്ഞുമോന്‍, സുമേഷ്, എം.കെ. സജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസറന്മാരായ എം റെനി, ഓംകാര്‍നാഥ്  അരുണ്‍, അനില്‍കുമാര്‍, ഡ്രൈവര്‍ വിപിനചന്ദ്രന്‍ എന്നിവരാണു റയിഡു നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.