സിപിഎം സമര ചരിത്രത്തിന്റെ മുഖത്ത് തുപ്പുന്നു: സുരേഷ് കീഴാറ്റൂര്‍

Tuesday 20 March 2018 9:17 pm IST

 

കണ്ണൂര്‍: സിപിഎം മുന്‍കാല സമര ചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണെന്ന് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍. നിയമ സഭയില്‍ കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തെ അധിക്ഷേപിച്ച് സംസാരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിപാടിനെതിരെ പ്രതികരിക്കുകയായിരുന്നു സുരേഷ് കീഴാറ്റൂര്‍. ജി.സുധാകരന് തിമിരം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് ശസ്ത്രക്രിയയാണ് വേണ്ടതെന്നും സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. വയല്‍ക്കിളികള്‍ മന്ത്രിക്ക് വയല്‍ക്കഴുകന്‍മാരാകുന്നത് സമരത്തെയും സമരചരിത്രത്തെയും മന്ത്രി മറന്ന് പോകുന്നത് കൊണ്ടാണ്. 

ഇതുവരെയും വയലില്‍ ഇറങ്ങാത്തവരാണ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്ഥാവന അദ്ദേഹം യാഥാര്‍ത്യം മനസ്സിലാക്കുന്നില്ലെന്നതിന് തെളിവാണ്. വയലില്‍ നിന്ന് അവസാനത്തെ കര്‍ഷകനെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിന് ശേഷമാണ് സമരപ്പന്തല്‍ അഗ്നിക്കിരയാക്കിയത്. അത് അവരിലെ ഫാസിസ്റ്റ് മുഖം മൂടിയാണ് വലിച്ച് കീറിയത്. സമരങ്ങളിലൂടെ വളര്‍ന്നു വന്നുവെന്ന് അഭിമാനിക്കുന്ന ചില നേതാക്കളാണ് അതിന് നേതൃത്വം കൊടുത്തത്. ബൈപാസ് അലൈന്‍മെന്റിനെതിരെ ദേഹത്ത് ഡീസലൊഴിച്ച് നില്‍ക്കുന്നവരുടെ മുഖം നാം കണ്ടാതണ്. അത് കാണാന്‍ ഭരണവര്‍ഗത്തിലെ പ്രമാണിമാര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. 25 ന് കേരളം കീഴാറ്റൂരിലേക്ക് എന്ന് പേരില്‍ മാര്‍ച്ച് നടത്തുമെന്നും ആ കേരള ജനതയെ തടയാനാവുമോ എന്നും സുരേഷ് കീഴാറ്റൂര്‍ ചോദിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.