ഇരിട്ടി: മുഴക്കുന്ന് പി.പി.രാഘവന് മെമ്മോറിയല്‍ യുപി സ്കൂള്‍ വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകന് വാസുവിന്റെ യാത്രയയപ്പിന്റെയും ഭാഗമായി കുട്ടികളുടെ സൈക്കിള്‍ വിളംബര റാലി നടത്തി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ബാബു ജോസഫ് ഫഌഗ് ഓഫ് ചെയ്തു. സി.കെ.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സ്കൂള്‍തല കലാകായിക മേളയില്‍ വിജയിച്ചവര്‍ക്ക് ടി.സുരേന്ദ്രന് സമ്മാനദാനം നടത്തി. കെ.ഷാലി, കെ.കെ.വിനീന്ദ്രന്‍, സി.വി.അമര്‍നാഥ്, കെ.വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷികാഘോഷം 27 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: