വിവിധ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

Tuesday 20 March 2018 9:18 pm IST

 

ഇരിട്ടി: പായം പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ അംഗങ്ങള്‍ക്കും  വിദ്യാര്‍ത്ഥികള്‍ക്കും നടപ്പിലാക്കിയ വിവിധ കായിക പരിശീലന പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രദര്‍ശനവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോളിക്കടവില്‍ നടന്ന പരിപാടിയില്‍ സണ്ണി ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പിലാക്കിയ പ്രഭാത ഭക്ഷണപരിപാടി ഏറ്റെടുത്ത് വിതരണം ചെയ്ത കുടുംബശ്രീ അംഗങ്ങളെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സൂപ്രണ്ട് കെ.മനോജ് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍, വൈസ് പ്രസിഡന്റ് വി.സാവിത്രി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. മോഹനന്‍, വി.കെ.പ്രേമരാജന്‍, കെ.കെ.വിമല, പവിത്രന്‍ കരിപ്പായി അംഗങ്ങളായ കെ.കെ. കുഞ്ഞികൃഷ്ണന്‍, ടോം മാത്യു, വി.കെ.ചന്തു വൈദ്യര്‍, കെ.മീന, സെക്രട്ടറി ബാബു ജോസഫ്, പായം ബാബുരാജ്, അഡ്വ. എം.വിനോദ്കുമാര്‍, ബെന്നിച്ചന്‍, എം.സുരേഷ്, എം.സുമേഷ്, ജീവരാജ് എന്നിവര്‍ പ്രസംഗിച്ചു.    

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.