കണ്ണൂര്‍: ചുമട്ട് തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, തൊഴിലും കൂലിയും സംരക്ഷിക്കുക, സ്റ്റാന്റേര്‍ഡ് വിഭാഗം തൊഴിലാളി പെന്‍ഷനും ആനൂകൂല്യങ്ങളും സ്ഥായിയായി നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുക, ചുമട്ട് തൊഴിലാളി പെന്ഷന് ചുരുങ്ങിയത് 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി ക്ഷേമനിധി ഓഫീസുകളിലേക്ക് ചുമട്ട് തൊഴിലാളി യൂനിയന്‍(എഐടിയുസി)മാര്‍ച്ച് നടത്തി. കണ്ണൂര്‍ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലേക്ക് സ്റ്റേഡിയം കോര്‍ണര്‍ കേന്ദ്രീകരിച്ച് മാര്‍ച്ചും ഓഫീസിന് മുന്നില്‍ ധര്‍ണയും നടത്തി. ധര്‍ണ എഐടിയുസി സംസ്ഥാന വര്‍ക്കിങ്ങ് കമ്മിറ്റിയംഗം സി.പി. മുരളി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: