താലൂക്ക് തല പരാതി പരിഹാര അദാലത്ത്: പരാതികളില്‍ ഏറെയും തീര്‍പ്പാക്കി

Tuesday 20 March 2018 9:20 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് തലത്തിലുള്ള മുഖ്യമന്ത്രിയുടെ പരാതി പരിഹാ അദാലത്തില്‍ 111 പരാതികളില്‍ 67 എണ്ണം തീര്‍പ്പാക്കി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 73 പുതിയ പരാതികള്‍ സ്വീകരിച്ചു. റവന്യു വകുപ്പുമായി ബന്ധപ്പെട്ടവയായിരുന്നു കൂടുതല്‍ അപേക്ഷകളും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 27 എണ്ണവും ഉണ്ടായിരുന്നു. കഴിഞ്ഞ അദാലത്തില്‍ ലഭിച്ച 369 പരാതികളില്‍ 328 എണ്ണത്തിലും തീര്‍പ്പുകല്‍പ്പിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. 41 എണ്ണം വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 

ചൊവ്വാഴ്ച പുതുതായി സ്വീകരിച്ച അപേക്ഷകളില്‍ ഒരു മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അദാലത്ത് മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്നുണ്ട്. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കലക്ടറുടെ ശുപാര്‍ശയോടെ ബാങ്കുകള്‍ക്ക് അയക്കുമെന്നും അറിയിച്ചു. ഇതില്‍ എന്ത് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നിര്‍ദേശിക്കാന്‍ കലക്ടര്‍ക്ക് പൂര്‍ണമായും അധികാരമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രം വഴിയാണ് അയക്കേണ്ടതെങ്കിലും അദാലത്തില്‍ സ്വീകരിക്കുമെന്നും അദാലത്തിന് മുന്നോടിയായി കലക്ടര്‍ അറിയിച്ചു. വിവിധ വകുപ്പ് മേധാവികള്‍, സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എഡിഎം ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റിയന്‍, തഹസില്‍ദാര്‍ വി.എം.സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.