കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക വദനാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. കെ.പി.ജയബാലന്‍ അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ കന്‍േറാണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡണ്ട് റിട്ട.കേണല്‍ പത്മനാഭന്, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ഡെപ്യൂട്ടി ഡിഎംഒ.ഡോ.എ.ടി.മനോജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.വി.പി.രാജേഷ്, സ്വാഗതവും കണ്ണൂര്‍ ജില്ലാ ആശുപത്രി ആര് എംഒ ഡോ.പി.കെ.അനില്‍ കുമാര്‍, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എന്‍.അജയ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ദന്താരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാ ആശുപത്രിയിലെ ഡെന്റല്‍ സര്ജന് ഡോ.സി.പി.ഗീത, സീനിയര്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് കെ.അജയ് കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. നിങ്ങളുടെ വായയെക്കുറിച്ച് ചിന്തിക്കൂ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കൂ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും അമ്മമാര്‍ക്കും ജീവനക്കാര്‍ക്കുമായുള്ള പുഞ്ചിരി മത്സരം, ക്വിസ് മത്സരം, ദന്താരോഗ്യ ബോധവല്‍ക്കരണ ലഘുലേഖ വിതരണം എന്നിവ നടന്നു. മത്സരവിജയികള്‍ക്ക് ആര്‍എംഒ. ഡോ.പി.കെ.അനില്‍കുമാര്‍ സമ്മാനം വിതരണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ആശുപത്രി ദന്തരോഗ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണ പരിപാടികള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: