ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് സ്ഥലം അനുവദിച്ചത് പ്രതിഷേധാര്‍ഹം: ബിജെപി

Tuesday 20 March 2018 9:21 pm IST

 

തലശ്ശേരി: കോടികള്‍ ചെവലഴിച്ച് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണപ്രവൃത്തി നടന്നുകൊണ്ടിരിക്കെ സിപിഎം നേതൃത്വത്തില്‍ സ്ഥലം എംഎല്‍എ ചെയര്‍മാനായി ഇ.നാരായണന്‍ മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തലശ്ശേരി മുനിസിപ്പാല്‍ സ്റ്റേഡിയം അനുവദിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ആരോപിച്ചു. സ്റ്റേഡിയത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പച്ചപ്പുല്ല് വെച്ചുപിടിപ്പിച്ചത് പൂര്‍ണമായും വേര് പിടിക്കാന്‍ പോലും സമയം ലഭിച്ചിട്ടില്ല. സ്റ്റേഡിയം നവീകരണത്തിന് ചെലഴിക്കുന്ന കോടികള്‍ ജനങ്ങളുടെ നികുതിപ്പണമാണ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ നവീകരണത്തിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ച പുല്ല് നശിക്കുന്നതോടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുക. ടൂര്‍ണമെന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാനുള്ള നടപടി നഗരസഭാ സെക്രട്ടറി സ്വീകരിക്കണമെന്നും നവീകരണം നടക്കുന്ന സ്റ്റേഡിയത്തെ നശിപ്പിക്കുന്ന സിപിഎമ്മിന്റെ ഈ നടപടിക്കെതിരെ തലശ്ശേരിയിലെ മുഴുവന്‍ കായികപ്രേമികളും പ്രതികരിക്കണമെന്നും ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എം.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, കെ.അജേഷ്, കെ.ലിജേഷ്, ടി.യു.ജയപ്രകാശ്, സി.എം.ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.