പരിമിതിയില്‍ വീര്‍പ്പുമുട്ടി മട്ടന്നൂര്‍ പോസ്റ്റ് ഓഫീസ്

Tuesday 20 March 2018 9:22 pm IST

 

മട്ടന്നൂര്‍: കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലമുണ്ടായിട്ടും മട്ടന്നൂര്‍ പോസ്റ്റ് ഓഫീസ് പരിമിതി മൂലം വീര്‍പ്പുമുട്ടുന്നു. ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പിനു സമീപത്തായി സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് പോസ്‌റ്റോഫീസ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ഓഫീസില്‍ ആവശ്യത്തിനു സൗകര്യമില്ലാത്തത് ജീവനക്കാര്‍ക്കും ഇവിടെ എത്തുന്ന ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നത് കാരണം വയോധികര്‍ക്ക് പോസ്‌റ്റോഫീസില്‍ എത്തിച്ചേരാന്‍ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനു പുറമേ ഭാരമേറിയ മെയില്‍ ബാഗുകള്‍ എത്തിക്കണമെങ്കില്‍ ജീവനക്കാര്‍ ഏറെ കഷ്ടപ്പെടണം. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ റോഡില്‍ കോളാരി വില്ലേജ് ഓഫീസിനു പിന്‍വശത്തായി പോസ്‌റ്റോഫീസ് കെട്ടിട നിര്‍മ്മാണത്തിനായി സ്ഥലം അനുവദിച്ചിരുന്നുവെങ്കിലും അവിടെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു ബോര്‍ഡുസ്ഥാപിക്കുക മാത്രമാണ് ഉണ്ടായത്. പോസ്‌റ്റോഫീസിന് കെട്ടിടം പണിയാനായി അധികൃതര്‍ തയ്യാറാകണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.