ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി: ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

Tuesday 20 March 2018 9:22 pm IST

 

ഇരിട്ടി: പായം വട്ടിയറ  കരിയാലിലെ ജനവാസ കേന്ദ്രത്തില്‍ കരിയാല്‍ പള്ളിയുടെ നേതൃത്വത്തില്‍ സെമിത്തേരി നിര്‍മ്മിക്കുവാന്‍ നടത്തുന്ന ശ്രമത്തിനെതിരെ പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെയുള്ള ആദ്യ പ്രതികരണം എന്ന നിലയില്‍  ഒരു വിഭാഗം പ്രദേശത്ത് ഫഌക്‌സുകള്‍  സ്ഥാപിച്ച് പ്രതിഷേധം ആരംഭിച്ചു. 

ലക്ഷംവീട് കോളനി അടക്കമുള്ള ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി നിര്‍മ്മിതിക്കായുള്ള എന്‍ഒസി പായം പഞ്ചായത്ത് നില്‍കിക്കഴിഞ്ഞതായാണ് അറിയുന്നത്. ഇതിന്റെ അന്തിമ തീരുമാനം ജില്ലാകളക്ടര്‍ ആണ് എടുക്കേണ്ടത്. പഞ്ചായത്ത് നല്കിക്കഴിഞ്ഞ എന്‍ഒസിയുടെ ബലത്തില്‍ സെമിത്തേരി നിര്‍മ്മാണവുമായി പള്ളി അധികൃതര്‍ മുന്നോട്ട് നീങ്ങുകയാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ ആണ് ഇപ്പോള്‍ പ്രദേശത്ത് ഇതിനെ എതിര്‍ക്കുന്നവരുടെ നേതൃത്വത്തില്‍ ഫഌക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സെമിത്തേരിക്ക് എന്‍ഒസി നല്‍കിയ പായം പഞ്ചായത്ത്  അധികൃതരോടുള്ള പ്രതിഷേധവും കൂടി ഇതില്‍ പ്രകടമാണ്. ഏത് വിധേനയും ഇവിടെ സെമിത്തേരി സ്ഥാപിക്കുന്നതിനെ തടയും എന്നാണു മേഖലയിലെ ഒരു വിഭാഗം തുറന്നു പറയുന്നത്. പ്രദേശത്തെ ഒരു വലിയ വിഭാഗത്തിന്റെ മൗനാനുവാദവും പ്രതിഷേധക്കാരുടെ പിന്നില്‍  ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.