എന്‍ടിടിഎഫ് അഖിലേന്ത്യാ കായിക മേളയില്‍ തലശ്ശേരി കേന്ദ്രം ഓവറോള്‍ ചാമ്പ്യന്‍മാര്‍

Tuesday 20 March 2018 9:23 pm IST

 

തലശ്ശേരി: ധാര്‍വാര്‍ഡില്‍ നടന്ന പതിന്നൊന്നാമത് എന്‍.ടി.ടി.എഫ് അഖിലേന്ത്യാ ഇന്റര്‍ യുനിറ്റ് കായിക മേളയായ 'ക്രീഡാ സംഗമയില്‍' 84 പോയിന്റ് നേടി തലശ്ശേരി എന്‍ടിടിഎഫ് കേന്ദ്രം ഓവറോള്‍ ചാമ്പ്യന്മാരായി. 50 പോയന്റുമായി ബാംഗ്ലൂര്‍ ഇലക്ടോണിക് സിറ്റി കേന്ദ്രം രണ്ടാം സ്ഥാനം നേടി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ പരിശീലന കേന്ദ്രത്തിനാണ് മൂന്നാം സ്ഥാനം.

അത് ലറ്റിക്‌സ്, ഗെയിംസ് ഇനങ്ങളിലായി നടന്ന കായിക മേളയില്‍ ബാഡ്മിന്റണ്‍, വോളിബോള്‍ എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് തലശ്ശേരി കേന്ദ്രം ചരിത്രവിജയം കുറിച്ചത്.

 മികച്ച പ്രകടനം കാഴ്ചവെച്ച് വിജയിച്ച കായിക പ്രതിഭകളെ ഇന്ന് (ബുധനാഴ്ച) തലശ്ശേരി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിക്കുന്നു. വൈകുന്നേരം നാല് മണിക്ക്  കൊടുവള്ളി റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്നും കുട്ടികളെ എന്‍ടിടിഎഫ് കേന്ദ്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന യോഗം പ്രിന്‍സിപ്പള്‍ ലഫ്റ്റനന്റ് കേണല്‍ കെ.വി.നായര്‍ ഉദ്ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.