നിലക്കാത്ത കയ്യടി; താരമായി ലക്ഷ്മിക്കുട്ടിയമ്മ

Tuesday 20 March 2018 9:24 pm IST
പുരസ്‌കാരം വാങ്ങി സദസ്സിനെ വന്ദിച്ചപ്പോഴും സദസ്സ് കയ്യടി തുടര്‍ന്നു. പുരസ്‌കാര ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയമായതും ലക്ഷ്മിക്കുട്ടിയമ്മ തന്നെയായിരുന്നു. മകന്‍ ലക്ഷ്മണന്‍ കാണിയോടൊപ്പമാണ് അവരെത്തിയത്.
"undefined"

ന്യൂദല്‍ഹി: പദ്മ പുരസ്‌കാര ചടങ്ങില്‍ താരമായത് കേരളത്തിന്റെ വനമുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മ. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ മഹാരഥന്മാര്‍ അണിനിരന്ന സദസ്സില്‍ രാഷ്ട്പതിയില്‍നിന്നും പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ലക്ഷ്മിക്കുട്ടിയമ്മ എത്തിയപ്പോള്‍ത്തന്നെ കരഘോഷം ആരംഭിച്ചു. പുരസ്‌കാരം വാങ്ങി സദസ്സിനെ വന്ദിച്ചപ്പോഴും സദസ്സ് കയ്യടി തുടര്‍ന്നു. പുരസ്‌കാര ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയമായതും ലക്ഷ്മിക്കുട്ടിയമ്മ തന്നെയായിരുന്നു. മകന്‍ ലക്ഷ്മണന്‍ കാണിയോടൊപ്പമാണ് അവരെത്തിയത്. 

 അക്ഷരമാലാ ക്രമത്തില്‍ അവാര്‍ഡിനായി ക്ഷണിച്ചപ്പോള്‍ ആദ്യത്തെ അവസരം ഇയരാജക്കായിരുന്നു. ഗുലാം മുസ്തഫാ ഖാന് ശേഷം മൂന്നാമതായി പി. പരമേശ്വരന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നും രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങി. തൊട്ടുപിന്നാലെ ക്രിസോസ്റ്റം തിരുമേനി പദ്മഭൂഷണ്‍ സ്വീകരിച്ചു. ആദ്യ ഘട്ടത്തില്‍ 43 പേര്‍ക്കാണ് പദ്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. മലയാളിയായ ഡോ. രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്നീട് നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.