ജില്ലാ പഞ്ചായത്തിന് 252 കോടിയുടെ ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് അവഗണന

Wednesday 21 March 2018 3:00 am IST
ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ തകര്‍ച്ചയിലായ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പദ്ധതികളില്ല. റബ്ബര്‍, നെല്‍ കര്‍ഷകരെ സഹായിക്കുന്നതിന് പുതുതായി പദ്ധതികള്‍ പ്രഖ്യാപിച്ചില്ല.

 

കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍  തകര്‍ച്ചയിലായ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പദ്ധതികളില്ല. റബ്ബര്‍, നെല്‍ കര്‍ഷകരെ സഹായിക്കുന്നതിന് പുതുതായി പദ്ധതികള്‍ പ്രഖ്യാപിച്ചില്ല.  ആകെ വരവ് 252.19 കോടി രൂപയും ആകെ ചെലവ് 232.72 കോടി രൂപയും നീക്കിയിരുപ്പ് 19.46 കോടി രൂപയും ഉള്ള മിച്ച ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയില്‍ ഹരിത കേരളം മിഷന്റെ ഭാഗമായി തരിശുനില കൃഷിക്ക് മുന്‍വര്‍ഷത്തെ പോലെ പ്രാമുഖ്യം നല്‍കുമെന്ന് മാത്രമാണ് പറഞ്ഞത്. 

പ്രധാന പദ്ധതികളും വകയിരുത്തിയ തുകയും തിരുവാര്‍പ്പ് പഞ്ചായത്തില്‍ ജെന്‍ഡര്‍ പാര്‍ക്കിന് (80 ലക്ഷം ). ബാലസൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്  (52 ലക്ഷം). ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് പദ്ധതി എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാന്‍ (1,54,00,000 രൂപ). വയോജനങ്ങള്‍ക്കുള്ള മന്ദഹാസം പദ്ധതി( 25,00,000). കേള്‍വി ശക്തി കുറഞ്ഞ കുട്ടികള്‍ക്ക് കോക്‌ളിയര്‍ ഇംപ്ലാന്റേഷന്(10 ലക്ഷം). എച്ച്.ഐ.വി.ബാധിതര്‍ക്ക് പോഷകാഹാരവിതരണം(20 ലക്ഷം ), മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് ( ഒരു കോടി).  ലൈഫ് മിഷന്‍ പദ്ധതി (10 .65 കോടി)മിനി റൈസ് മില്ലുകളും സൈലോയും സ്ഥാപില്‍ (20 ലക്ഷം) തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.