ഇംഗ്ലണ്ട് കളിച്ചില്ലെങ്കില്‍

Wednesday 21 March 2018 1:37 am IST

അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫിഫ) ചട്ടങ്ങളിലെ ആറാം വകുപ്പിന്റെ ലംഘനമാവും അത്. ടൂര്‍ണമെന്റില്‍ നിന്നു പുറത്താവുന്നതുവരെ എല്ലാ കളികളും ടീമുകള്‍ കളിച്ചിരിക്കണം എന്നാണ് ചട്ടം. അതു ലംഘിച്ചാല്‍ കനത്ത പിഴ, ഫിഫയുടെ ഉപരോധം, പിന്നീടുള്ള ടൂര്‍ണമെന്റുകളില്‍ നിന്നു വിലക്ക് എന്നിവയാണ് ശിക്ഷ. മുപ്പതു ദിവസം മുമ്പാണ് പിന്മാറ്റം അറിയിക്കുന്നതെങ്കില്‍ വന്‍ തുക പിഴ നല്‍കേണ്ടി വരും. മുപ്പതു ദിവസത്തിനു ശേഷമാണെങ്കില്‍ ഇത് ഇരട്ടിയാവും. 2022ലെ ലോകകപ്പില്‍ നിന്നു വിലക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഫിഫ നീങ്ങാനും സാധ്യതയുണ്ട്.

റഷ്യയിലെ ലോകകപ്പിനോട് ബ്രിട്ടനിലെ ഫുട്‌ബോള്‍ പ്രേമികള്‍ അത്ര താത്പര്യം കാട്ടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യ ഘട്ടം വില്‍പ്പനയ്ക്കു വെക്കുന്ന ടിക്കറ്റുകള്‍ വാങ്ങാന്‍ 24,125 ബ്രിട്ടിഷ് ആരാധകര്‍ മാത്രമാണ് അപേക്ഷ നല്‍കിയത്. കഴിഞ്ഞ തവണ ബ്രസീല്‍ ലോകകപ്പില്‍ ആദ്യഘട്ട വില്‍പ്പനയില്‍ ടിക്കറ്റു വാങ്ങാനെത്തിയത് 96,780 ബ്രിട്ടീഷുകാരായിരുന്നു എന്നോര്‍ക്കുക. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.