തിരുവനന്തപുരം: ഐടിഎഫ് ഫ്യൂച്ചര്‍ പുരുഷ ടെന്നീസ് ടൂര്‍ണമെന്റില്‍ ആദ്യ സീഡുകാര്‍ മുന്നോട്ട്. ഒന്നാം സീഡ് സ്പെയിനിന്റെ കാര്‍ലോസ് ബൊളൂഡാ പര്കിസ്, രണ്ടാം സീഡ് വിയറ്റ്നാം താരം നാം ഹോആങ് ലി, മൂന്നാം സീഡ് ഇന്ത്യയുടെ അര്ജുന് കാദെ, നാലാം സീഡ് ഇന്ത്യയുടെ എന്‍. പ്രശാന്ത്, അഞ്ചാം സീഡ് ജര്‍മനിയുടെ റീന്വെയ്ന് സാമി എന്നിവര്‍ അടുത്ത റൗണ്ടില്‍ പ്രവേശിച്ചു.
കാര്‍ലോസ് ബൊളൂഡാ പര്കിസ് ഫ്രാന്‍സിന്റെ ലൂക്ക പാവ്ലോവികിനെ 6-1,7-6 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നാം ഹോആങ് ലി ഇന്ത്യയുടെ കുനാല്‍ ആനന്ദിനെ 6-2,7-6 ന് പരാജയപ്പെടുത്തി്. ഇന്ത്യയുടെ അര്ജുന് കാദെ ഇന്ത്യയുടെ തന്നെ വസിഷ്ട് ചെറുക്കുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. എന്‍. പ്രശാന്ത് നേരിട്ടുള്ള സെറ്റുകള്‍ക്ക് അനുരാഗ് നെന്വാനിയെ തോല്‍പ്പിച്ചു.
മറ്റ് മത്സരങ്ങളില്‍ ഉക്രയിനിന്റെ സ്ഥാനിസ്റ്റവ് പോപ്ലാവ്സ്കിയെ കുമാര്‍ സിന്‍ഹ പരാജയപ്പെടുത്തി. ഇന്ത്യന്‍ താരങ്ങളായ പ്രജ്വാള്‍ ദേവും ജയേഷ് പുംഗലിയായും ഏറ്റുമുട്ടിയ കളിയില്‍ പ്രജ്വാള്‍ ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: