സന്തോഷ് ട്രോഫി ഗോവക്ക് തോല്‍വി

Wednesday 21 March 2018 1:41 am IST

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ഗോവക്ക് കനത്ത തോല്‍വി. മിസോറാമാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗോവയെ തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് മിസോറാം ജയം നേടിയത്.

11-ാം മിനിറ്റില്‍ വിക്ടോറിനോ ഫെര്‍ണാണ്ടസിലൂടെ ഗോവ മുന്നിലെത്തി. 25-ാം മിനിറ്റില്‍ ലാല്‍റിന്‍പ്യുയയിലൂടെ മിസോറാം സമനില നേടി. പിന്നീട് മൂന്ന് മിനിറ്റിനിടെ ലാല്‍ റൊമാവിയ രണ്ട് ഗോളുകള്‍ നേടിയതോടെ വിജയം മിസോറാമിന് സ്വന്തം. 81, 84 മിനിറ്റുകളിലായിരുന്നു റൊമാവിയയുടെ ഗോളുകള്‍.മറ്റൊരു മത്സരത്തില്‍ പഞ്ചാബ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഒഡീഷയെ തോല്‍പ്പിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.