ഐ ലീഗ്: ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം

Wednesday 21 March 2018 1:43 am IST

കൊച്ചി: ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫത്തേ ഹൈദരാബാദിനെയാണ് തോല്‍പ്പിച്ചത്. കലൂര്‍ സ്‌റ്റേഡിയത്തിലായിരുന്നു കളി. രണ്ട് മത്സരങ്ങള്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ കൡയില്‍ ഓസോണ്‍ എഫ്‌സിയോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റിരുന്നു.

ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിനായി 13-ാം മിനിറ്റില്‍ റിസ്‌വാന്‍ അലി, 57-ാം മിനിറ്റില്‍ അനന്തു മുരളി, 71-ാം മിനിറ്റില്‍ സൂരജ് റാവത്ത് എന്നിവര്‍ ഗോള്‍ നേടി. ഹൈദരാബാദിനായി 63-ാം മിനിറ്റില്‍ എഡ്മണ്ട് പേപ്ര, 82-ാം മിനിറ്റില്‍ ഡോണ്‍ ലെപ്ച്ച എന്നിവരാണ് ഗോള്‍ നേടിയത്. 25ന് മധ്യ ഭാരതുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.