ആദ്യ ഐഎസ് കേസില്‍ വിധി ശനിയാഴ്ച

Wednesday 21 March 2018 3:11 am IST

കൊച്ചി: കാസര്‍കോട് നിന്നും 2016ല്‍ 15 പേര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയി ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ ശ്രമിച്ച കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. സംസ്ഥാനത്തെ ആദ്യ ഐഎസ് കേസില്‍ കൊച്ചി എന്‍ഐഎ കോടതി ശനിയാഴ്ച വിധി പറയും. കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശിയായ യാസ്മിന്‍ മുഹമ്മദ് ഷഹീദാണ് വിചാരണ നേരിട്ടത്.

യാസ്മിനും കേസിലെ ഒന്നാം പ്രതിയുമായ അബ്ദുള്‍ റാഷിദിനുമെതിരെയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് എന്‍എഐ നിഗമനം. കേസില്‍ 50 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. അമ്പതോളം തെളിവുകളും ഹാജരാക്കി. 

2016ല്‍ കാസര്‍കോട് നിന്നും 15 പേര്‍ ഐഎസില്‍ ചേരാന്‍ പോയെന്നാണ് കേസ്. ഇവരെ കാണാനില്ലെന്ന് കാണിച്ച് കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഐഎസില്‍ ചേരാന്‍ പോയ യാസ്മിനെയും മകനെയും ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് 2016 ജൂലൈ 30ന് കേരള പോലീസ് പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.