പുടിനെ അഭിനന്ദിച്ച് ട്രംപ്

Wednesday 21 March 2018 7:45 am IST
യുഎസും റഷ്യയും തമ്മിലുള്ള ആയുധപന്തയം കൈവിട്ടു പോകുകയാണ്. എന്നാല്‍ ആരെയും തങ്ങള്‍ക്ക് ഒപ്പമെത്താന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
"undefined"

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്‌ളാദിമിര്‍ പുടിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയുധപന്തയവുമായി ബന്ധപ്പെട്ട് സമീപ ഭാവിയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. 

യുഎസും റഷ്യയും തമ്മിലുള്ള ആയുധപന്തയം കൈവിട്ടു പോകുകയാണ്. എന്നാല്‍ ആരെയും തങ്ങള്‍ക്ക് ഒപ്പമെത്താന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേര്‍ക്കുണ്ടായ രാസായുധാക്രമണത്തില്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് പ്രതികരിച്ചില്ല. 

തെരഞ്ഞെടുപ്പില്‍ 76.69 ശതമാനം വോട്ടു നേടിയാണ് നാലാം തവണയും പുടിന്‍ റഷ്യയുടെ പ്രസിഡന്റായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.