രോഹിംഗ്യന്‍ അഭയാര്‍ഥി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

Wednesday 21 March 2018 8:10 am IST
കുടുംബത്തിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് മറ്റ് രാജ്യത്തേക്ക് അഭയം തേടേണ്ടി വന്ന 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.
"undefined"

നായ്പിഡോ: രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കിടയിലെ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ മ്യാന്മറില്‍ നിന്നുള്ള സ്ത്രീകളെയും പെണ്‍കുട്ടികളയും ചുറ്റിപ്പറ്റിയാണ് 'വലവീശല്‍' നടക്കുന്നതെന്നാണ് വിവരം.

കുടുംബത്തിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് മറ്റ് രാജ്യത്തേക്ക് അഭയം തേടേണ്ടി വന്ന 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ബംഗ്ലാദേശിലേക്കെത്താന്‍ വഴിതേടിയെ തന്നെ വാനിലെത്തിയ വനിതകള്‍ സഹായിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്നും പിന്നീട് വാഹനത്തിലേക്കെത്തിയ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് തന്നെ പീഡിപിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. എതിര്‍പ്പ് പ്രകടിപ്പിച്ച തനിക്ക് മാരകമായ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നതെന്നുമാണ് പെണ്‍കുട്ടിയുടെ രഹസ്യമായവെളിപ്പെടുത്തല്‍.

പീഡന സംഭവങ്ങള്‍ രോഹിംഗ്യന്‍ ക്യാംപുകളില്‍ ഇപ്പോള്‍ സര്‍വസാധാരണമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സഹായ ഹസ്തങ്ങളുമായെത്തുന്നവരാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികത്തൊഴിലാളികളാക്കുന്നതെന്നാണ് വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.