ജപ്പാന്‍ മുക്കിയ യുഎസ് യുദ്ധക്കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി

Wednesday 21 March 2018 9:00 am IST
സോളമന്‍ ദ്വീപസമൂഹങ്ങള്‍ക്കു സമീപം തെക്കന്‍ പസഫിക് സമുദ്രത്തില്‍ നാലു കിലോമീറ്റര്‍ താഴ്ചയിലാണ് അവശിഷ്ടങ്ങള്‍ കിടന്നത്.
"undefined"

വാഷിംഗ്ടണ്‍: രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ ജപ്പാന്റെ മുങ്ങിക്കപ്പല്‍ ടോര്‍പ്പിഡോ പ്രയോഗിച്ചു മുക്കിയ യുഎസ്എസ് ജുനോ എന്ന യുദ്ധക്കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. സോളമന്‍ ദ്വീപസമൂഹങ്ങള്‍ക്കു സമീപം തെക്കന്‍ പസഫിക് സമുദ്രത്തില്‍ നാലു കിലോമീറ്റര്‍ താഴ്ചയിലാണ് അവശിഷ്ടങ്ങള്‍ കിടന്നത്. 

1942 നവംബര്‍ 13ന് ജപ്പാന്റെ ടോര്‍പ്പിഡോ പ്രയോഗത്തിലാണ് കപ്പല്‍ മുങ്ങിയത്. ടോര്‍പ്പിഡോ ആക്രമണത്തില്‍ രണ്ടായി പിളര്‍ന്ന കപ്പല്‍ 687 സൈനികരുമായാണ് മുങ്ങിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അല്ലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടലില്‍ തെരച്ചില്‍ നടത്തി കപ്പല്‍ കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.