പരീക്ഷയില്‍ തോറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

Wednesday 21 March 2018 10:23 am IST
മയൂര്‍ വിഹാറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഇകിഷ. അധ്യാപകര്‍ വിദ്യാര്‍ഥിയുടെമേല്‍ വലിയ സമ്മര്‍ദമാണ് ചലുത്തിയിരുന്നതെന്ന് ഇകിഷയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
"undefined"

ന്യൂദല്‍ഹി: നോയിഡയില്‍ പരീക്ഷയില്‍ തോറ്റതിനു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. പതിനഞ്ചുവയസുകാരിയായ ഇകിഷ രാഘവ് ഷയാണ് ജീവനൊടുക്കിയത്. മയൂര്‍ വിഹാറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഇകിഷ. അധ്യാപകര്‍ വിദ്യാര്‍ഥിയുടെമേല്‍ വലിയ സമ്മര്‍ദമാണ് ചലുത്തിയിരുന്നതെന്ന് ഇകിഷയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ചൊവ്വാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് ഇകിഷ ജീവനൊടുക്കിയത്. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മുറി പൂട്ടിയിരിക്കുകയായിരുന്നു. വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടന്ന ബന്ധുക്കള്‍, കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ മാതാപിതാക്കള്‍ പരാതി നല്‍കി. ഇവരുടെ സമ്മര്‍ദമാണ് ഇകിഷയുടെ മരണത്തിനു കാരണമെന്ന് പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.