കേരളത്തിനായി പ്രവര്‍ത്തിക്കും: വി.മുരളീധരന്‍

Wednesday 21 March 2018 10:46 am IST

 

കൊല്ലം: നിയുക്ത രാജ്യസഭാ എംപി വി.മുരളീധരന് കൊല്ലം ജില്ലാകമ്മിറ്റിയുടെ ഊഷ്മളമായ സ്വീകരണം. 

ഇന്നലെ രാവിലെ 10.50ന് ചെന്നൈ മെയിലില്‍ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ എംപിയെ ഹര്‍ഷാരവത്തോടെയും മുദ്രാവാക്യത്തോടെയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി സുജിത്‌സുകുമാരന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബി.ഐ.ശ്രീനാഗേഷ്, സെക്രട്ടറി ശശികല റാവു, വയക്കല്‍ സോമന്‍, ആയൂര്‍ മുരളി, അനില്‍ വാഴപ്പള്ളി, ലതാമോഹന്‍, അഞ്ചനാസുരേഷ്, ബിറ്റി സുധീര്‍, എ.ജി.ശ്രീകുമാര്‍, കരീപ്ര വിജയന്‍, ശൈലേന്ദ്രബാബു എന്നിവര്‍ എംപിയെ പൊന്നാടയണിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലേക്ക് പോകുന്നതെങ്കിലും കേരളത്തിന്റെ വികസനം ഉറപ്പാക്കാനാകും തന്റെ പരിശ്രമമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഇല്ലെങ്കില്‍ അതിന് വേണ്ടിയുള്ള പ്രവര്‍ത്തനം ശക്തമാക്കും. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനാകും പ്രാമുഖ്യം നല്‍കുകയെന്നും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.