കൊല്ലം: കുലശേഖരപുരം ഡിവിഷന് മെമ്പര്‍ സി.രാധാമണി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത 26 വോട്ടുകളില്‍ 22 വോട്ടുകള്‍ നേടിയാണ് വിജയം. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി കലയപുരം ഡിവിഷന് മെമ്പര്‍ ആര്.രശ്മി നാലു വോട്ടുകള്‍ നേടി. വരണാധികാരിയായ ജില്ലാകളക്ടര്‍ ഡോ.എസ്.കാര്ത്തികേയന് മുമ്പാകെ ദൃഢപ്രതിജ്ഞ ചെയ്ത് സി. രാധാമണി ജില്ലാപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: