മുംബൈ: പ്രപഞ്ച രഹസ്യങ്ങള്‍ അനാവരണം ചെയ്ത പ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങിനോടുള്ള ആദരസൂചകമായി തപാല്‍ വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കി.
മഹാരാഷ്ട്ര, ഗോവ സര്‍ക്കിളിലെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എച്ച് സി അഗര്‍വാളും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ച് ഡയറക്ടര്‍ ഡോ സന്ദീപ് ത്രിവേദിയും ചേര്‍ന്ന് മുംബൈയിലെ ജിപിഒയില്‍ നടന്ന ചടങ്ങിലാണ് പ്രത്യേക കവര്‍ പുറത്തിറക്കിയത്.
ഇതിഹാസ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിനോടുള്ള ആദരസൂചകമായി 22 സര്‍ക്കിളുകളിലും പ്രത്യേക കവര്‍ പ്രകാശനം ചെയ്യുമെന്ന് അഗര്‍വാള്‍ പറഞ്ഞു. മാര്‍ച്ച് 14നാണ് ഹോക്കിങ് ലോകത്തോട് വിട പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: