കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താമെന്ന് ജി‌സിഡി‌എ

Wednesday 21 March 2018 12:37 pm IST

കൊച്ചി : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ വേദിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജിസിഡിഎ. വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമതീരുമാനമെന്നും ജിസിഡിഎ അധ്യക്ഷന്‍ സി.എന്‍ മോഹനന്‍ അറിയിച്ചു.

അതേസമയം പിച്ചിന് പ്രശ്നമൊന്നുമില്ലെന്നും കൊച്ചിയില്‍ ഫുട്ബോളും ക്രിക്കറ്റും നടത്താമെന്നും ജിസിഡിഎ അറിയിച്ചു. ക്രിക്കറ്റ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ബ്ലാസ്റ്റേഴ്സ് യോഗത്തില്‍ പറഞ്ഞു. കെസിഎ, ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി ജിസിഡിഎ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ക്രിക്കറ്റിന് ശേഷം ഫുട്ബോളിനായി ടര്‍ഫ് സജ്ജമാക്കാനാകുമെന്ന് കെ‌സി‌എ അറിയിച്ചു. 

 

കൊച്ചിയിലെ ക്രിക്കറ്റ്: അതൃപ്തിയുമായി കേരള ബ്ലാസ്റ്റേഴ്സ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.