ജെഎന്‍യു പ്രൊഫസറെ ക്യാമ്പസില്‍ കയറ്റരുതെന്ന് വിദ്യാര്‍ഥികള്‍

Wednesday 21 March 2018 12:49 pm IST
സര്‍വകലാശാലയിലെ ലൈഫ് സയന്‍സ് അധ്യാപകനാണ് അതുല്‍ ജോഹ്‌റി. ഇയാളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ജ് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.
"undefined"

ന്യൂദല്‍ഹി: ലൈംഗികമായി അപമാനിക്കുന്നെന്ന പരാതിയില്‍ അറസ്റ്റിലായ ജെഎന്‍യു പ്രൊഫസര്‍ അതുല്‍ ജോഹ്‌റിയെ ക്യാമ്പസില്‍ കയറ്റരുതെന്ന് വിദ്യാര്‍ഥികള്‍. ജോഹ്‌റിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ജോഹ്‌റിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

സര്‍വകലാശാലയിലെ ലൈഫ് സയന്‍സ് അധ്യാപകനാണ് അതുല്‍ ജോഹ്‌റി. ഇയാളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ജ് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.

ഒമ്പത് വിദ്യാര്‍ഥിനികളാണ് അധ്യാപകന്‍ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിനികളുടെ വ സ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പര്‍ശിച്ചെന്നുമാണ് പരാതി. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ അധ്യാപകനെതിരെ പോ ലീസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല.

വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്റെ അടുപ്പക്കാരനായ അതുല്‍ ജോഹ്‌റിയെ സര്‍വകലാശാല സംരക്ഷിക്കുകയാണെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അ റസ്റ്റ്‌ജോഹ്‌റി എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലും പ്രചാരണം ശക്തമാണ്. അതേസമയം, ആരോപിതനായ അധ്യാപകനു പിന്തുണയുമായി എബിവിപി രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.